2020, ഫെബ്രുവരി 11, ചൊവ്വാഴ്ച
ചെറിയഴീക്കല്‍ ശ്രീ കാശിവിശ്വനാഥക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ബുധനാഴ്ച തുടക്കം.
ചെറിയഴീക്കല്‍ ശ്രീ കാശിവിശ്വനാഥക്ഷേത്രത്തിലെ 167-)മത് ശിവരാത്രി ഉത്സവത്തിന് ബുധനാഴ്ച തുടക്കം. ഫെബ്രുവരി 12 ന് തുടങ്ങി വിവിധ കലാപരിപാടികളോട് കൂടി ഫെബ്രുവരി 21 ന് അവസാനിക്കുന്നു.
എല്ലാ ദിവസവും ഹരിനാമകീർത്തനം, സോപാനസംഗീതം, ഭാഗവതപാരായണം, കളഭാഭിഷേകം, ഭസ്മാഭിഷേകം, പുഷ്പാഭിഷേകം എന്നിവയ്ക്ക് പുറമെ കഞ്ഞിസദ്യ, ഉച്ചയ്ക്ക് പ്രസാദഊട്ട് എന്നിവ ഉണ്ടായിരിക്കും.
ഉത്സവനോട്ടീസ് കാണാൻ ക്ലിക്ക് ചെയ്യൂ
ഫെബ്രുവരി 12 ന് വൈകിട്ട് അഞ്ചിന് ആദരവ് 2020. ചെറിയഴിക്കൽ അരയവംശപരിപാലന യോഗത്തിന്റെ നേതൃത്വത്തിൽ ദേശത്തെ മികവ് തെളിയിച്ച പ്രതിഭകൾക്ക് യോഗം ആദരവ് നൽകുന്നു.രാത്രി ഒൻപത് മുപ്പതിന് മേജർസെറ്റ് കഥകളി.
ഫെബ്രുവരി 13 ന് ഭക്തിഗാനമേള, ഫെബ്രുവരി 16 ന് താലപ്പൊലി വരവേൽപ്പ്, ഫെബ്രുവരി 17 ന് നൃത്തനൃത്യങ്ങൾ, ഫെബ്രുവരി 19 ന് സമൂഹമൃത്യുഞ്ജയഹോമം, ഫെബ്രുവരി 20 ന് കരോക്കെ ഗാനമേള.
ഫെബ്രുവരി 21 ന് രാവിലെ 8 മണിമുതൽ കാവടി അഭിഷേകം, വൈകിട്ട് 4 മണിക്ക് ഗംഭീര പകൽകാഴ്ച 8.30 മുതൽ ഗാനമേള
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ