2020, ഫെബ്രുവരി 9, ഞായറാഴ്‌ച
പറയകടവ് അമൃതപുരി ബീച്ചിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതെയായി.
പറയകടവ് അമൃതപുരി ബീച്ചിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതെയായി. അമൃത എൻജിനീയറിങ് കോളേജിലെ ബയോ കെമിസ്ട്രി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ആന്ധ്രപ്രദേശ് സ്വദേശി സന്നിധി വംശി തേജി (19) നെയാണ് കാണാതെയായത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നാല് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ട് പേർ കടലിൽ മുങ്ങി താഴുകയായിരുന്നു. കടലിൽ കുളിച്ച് കൊണ്ട് നിൽക്കുകയായിരുന്ന വിദേശി അവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഉടൻ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമേ രക്ഷിക്കാൻ സാധിച്ചുള്ളൂ. കരുനാഗപ്പള്ളി ഫയർഫോഴ്‌സും കോസ്റ്റൽ പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇന്നലത്തെ തിരച്ചിൽ നിർത്തി. ഇന്ന് വീണ്ടും തിരച്ചിൽ പുനരാരംഭിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ