2020, ഫെബ്രുവരി 4, ചൊവ്വാഴ്ച
കുഴിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ഉത്സവം ഇന്ന് ആരംഭിച്ച് ഫെബ്രുവരി 13ന് സമാപിക്കും
കുഴിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ഉത്സവം ഇന്ന് ആരംഭിച്ച് ഫെബ്രുവരി 13ന് സമാപിക്കും.
ഇന്ന് രാവിലെ 10 ന് ശ്രീകൃഷ്ണ പൊങ്കാല, 12.30 ന് സമൂഹസദ്യ, രാത്രി 7. 30 കഴികെ 8 ന് അകമുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി വി.പി ഉണ്ണികൃഷ്ണന്റെ മുഖ്യകാർമികത്വത്തിൽ കൊടി കയറും.
എല്ലാ ദിവസവും സോപാനസംഗീതം, ഭാഗവത പാരായണം, അന്നദാനം, വിശേഷാൽ പൂജകൾ, നവകം, പഞ്ചഗവ്യം, വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങിയവയും നടക്കും.
ഉത്സവനോട്ടീസ് കാണുവാൻ ക്ലിക്ക് ചെയ്യൂ
ഫെബ്രുവരി ഏഴിന് രാത്രി 7.30ന് കരുനാഗപ്പള്ളി ഓംകാരം ഭജൻസിന്റെ നാമസങ്കീർത്തനം.
പ്രതിഷ്ഠാ വാർഷിക ദിനമായ ഫെബ്രുവരി എട്ടിന് രാവിലെ 8 ന് അഖണ്ഡനാമ യജ്ഞം, 9 ന് ശതകലശപൂജ, ശതകലശ എഴുന്നുള്ളിപ്പ്, ഉച്ചയ്ക്ക് 12.30 ന് സമൂഹസദ്യ, രാത്രി 8.30 ന് നൃത്തനൃത്യങ്ങൾ.
ഫെബ്രുവരി ഒമ്പതിന് വൈകിട്ട് 5 ന് അഷ്ടനാഗപൂജയും വിശേഷാൽ നൂറുംപാലും. വൈകിട്ട് 5.15ന് നടക്കുന്ന അനുമോദന സമ്മേളനം ആർ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ധീവരസഭ സംസ്ഥാന പ്രസിഡൻറ് കെ കെ രാധാകൃഷ്ണൻ അധ്യക്ഷനാകും, വിദ്യാഭ്യാസ അവാർഡ് സി.രാധാമണിയും വട്ടചക്രം പി.സെലീനയും ധനസഹായം വി.സാഗറും വിതരണം ചെയ്യും. 7 ന് നൃത്തനൃത്യങ്ങൾ.
ഫെബ്രുവരി പത്തിന് രാത്രി 8.15 ന് സിനിമാറ്റിക് ഡാൻസ്.
ഫെബ്രുവരി പതിനൊന്ന് 10.30 ന് ഉത്സവബലി, 1ന് ഉത്സവബലിദർശനം തുടർന്ന് സമൂഹസദ്യ, 9.30 ന് നാടൻപാട്ട്.
ഫെബ്രുവരി പന്ത്രണ്ടിന് 12.30 ന് സമൂഹസദ്യ, 7 ന് സേവ, 8 ന് നൃത്തനൃത്യങ്ങൾ, 12 ന് പള്ളിവേട്ട.
ഫെബ്രുവരി പതിമൂന്ന് ഉച്ചക്ക് 2 ന് പകൽകാഴ്ച, 7 ന് ദീപക്കാഴ്ചയും ആകാശം വിസ്മയവും, 7.30 ന് സേവ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ