വിശന്നിരിക്കുന്ന ആർക്കും എപ്പോൾ വേണമെങ്കിലും ഭക്ഷണം എടുത്തു കഴിക്കാൻ കഴിയുന്ന ഒരു ഫ്രിഡ്‌ജ് സ്ഥാപിക്കുകയാണ് നമ്മുടെ കരുനാഗപ്പള്ളിയിൽ.
KSRTC സ്റ്റാൻഡിന് സമീപത്തുള്ള കോട്ടക്കുഴി സൂപ്പർ മാർക്കറ്റിന് മുൻ വശത്തായിട്ടാണിത് സ്ഥാപിക്കുന്നത്.
കരുനാഗപ്പള്ളി കേന്ദ്രം ആക്കി പ്രവർത്തിക്കുന്ന കാഴ്ച ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഫ്രിഡ്‌ജ് സ്ഥാപിക്കുന്നത്. 2020 ഫെബ്രുവരി 2 ഞായറാഴ്ച്ച വൈകിട്ട് 4:30 മണിക്ക് ഫ്രിഡ്ജിന്റെ ഉദ്ഘാടന കർമ്മം ബഹു.മന്ത്രി പി.തിലോത്തമൻ നിർവ്വഹിക്കുകയാണ്.
പ്രസ്തുത ചടങ്ങിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും അണി ചേർന്നു വിശപ്പ് രഹിതമാക്കി കരുനാഗപ്പള്ളിയെ മാറ്റാൻ നമുക്ക് കൈകോർക്കാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ