AD-205 ൽ ആരംഭിച്ചതായി ചരിത്രതാളുകളിൽ രേഖപ്പെടുത്തിയിട്ടുള്ള, ആലപ്പാട് അരയന്മാർ ആണ്ടുതോറും മുടക്കം കൂടാതെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നടത്തിവരുന്ന ശിവരാത്രി മഹോത്സവവും 1815 മത് വർഷത്തെ പരിശംവെപ്പും പരമ്പരയില്പെട്ട മറ്റ് അഞ്ച് കരയോഗങ്ങളുടെയും സഹകരണത്തോടെ ഈ വർഷം പറയകടവ് ശ്രീ സുഗുണാനന്ദ വിലാസം കരയോഗവും, കുഴിത്തുറ ഗ്രാമസേവ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിശംവെപ്പു ഘോഷയാത്രയോടെയും മറ്റു പരമ്പരാഗത ചടങ്ങുകളോടെയും ശിവരാത്രി ദിവസം രാവിലെ 6 മണിക്ക് ആരംഭിച്ചു വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 6 മണിക്ക് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
തുടർന്ന് ദേവസ്വം-ക്ഷേത്രോപദേശക സമിതി ഭാരവാഹികളും ഭക്തജനങ്ങളും ചേർന്നു സ്വീകരിച്ചാനയിക്കുന്നു. ടി പരിശംവെപ്പു ചടങ്ങുകളുമായി ബന്ധപ്പെട്ട ആദ്യ ഘട്ട ചർച്ചകൾക്കായി പരിശംവെപ്പിൽ പങ്കെടുക്കുന്ന ആലപ്പാട്ടെ പരമ്പരയിൽ പെട്ട കരയോഗം പ്രതിനിധികൾ ശ്രീ തിരു ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെത്തി ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് എസ്സ്.നന്ദകുമാർ, ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി ശശി s പിള്ള ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ A.C ശ്രീകുമാരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ