സർഗ്ഗവിദ്യാലയം - മാതൃസമിതി ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു.
കുഴിത്തുറ ഗവ.ഫിഷറി ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കിയ സർഗ്ഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മാതൃസമിതി അംഗങ്ങൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സി.രാധാമണി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിവധ തരം ഭക്ഷ്യവസ്തുക്കളുടെ വില്പനയും മേളയിൽ നടന്നു. 2019 ഒക്ടോബറിൽ ആരംഭിച്ച പദ്ധതിയിലൂടെ അമ്മമാർക്ക് സ്വയംതൊഴിൽ കണ്ടെത്തുവാനായി തയ്യൽ പരിശീലനം, നോട്ട്ബുക്ക് നിർമ്മാണം, ഡിഷ് വാഷ് നിർമ്മാണം, പാവ നിർമ്മാണം, വിവിധ തരം ഭക്ഷ്യവസ്തുക്കളുടെ നിർമാണം തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്തത്.
പി.റ്റി.എ പ്രസിഡന്റ് ശ്രീ. വിനു വി അപ്പന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രധാനാധ്യാപിക ശ്രീമതി മുംതാസ് എസ് ജെ,ആലപ്പാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എൻ ബിനുമോൻ, കുഴിത്തുറ ഗ്രാമസേവാസംഘം പ്രസിഡന്റ് ശ്രീ. ബി പ്രിയകുമാർ, എസ് എം സി ചെയർ പേഴ്സൺ ശ്രീമതി രമ്യ, സർഗ്ഗ വിദ്യാലയം കോ-ഓർഡിനേറ്റർ ശ്രീമതി ഷെലജ എന്നിവരും പങ്കെടുത്തു.JRC നടപ്പിലാക്കുന്ന തൂവാല വിപ്ലത്തിന്റെ സ്കൂൾതല ഉദ്ഘാടനം ശ്രീ. കെ.ജി പ്രകാശ് നിർവഹിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ