മത്സ്യതൊഴിലാളികളെ തീരത്ത് നിന്നും തന്ത്രപരമായി കുടിയൊഴിപ്പിക്കാൻ ഫിഷറീസ് വകുപ്പ് നടത്തിയ നീക്കത്തിനെത്തിനെതിരെ തീരദേശവാസികളുടെ പ്രതിഷേധം.
ആലപ്പാട് റോട്ടറി ഹാളിൽ വച്ചു ഹിയറിംഗിന്റെ ഭാഗമായി മത്സ്യതൊഴിലാളികളോട് വിശദമായി സംസാരിക്കുമെന്നാണ് മത്സ്യഭവനിൽ നിന്നും അറിയിപ്പ് ലഭിച്ചത് എങ്കിലും റോട്ടറി ഹാളിൽ എത്തിയപ്പോൾ ഹിയറിങിന് ഫിഷറീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.
പകരം ഹിയറിംഗ് ചെറിയഴീക്കൽ മത്സ്യ ഭവനിലെക്ക് മാറ്റിയതായി ഒരു കുറിപ്പും. തുടർന്ന് ചെറിയഴീക്കൽ മത്സ്യഭവനിൽ എത്തിയ മൽസ്യതൊഴിലാളികൾ തങ്ങളെ കുടിയൊഴിപ്പിക്കാൻ ഉള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി മടങ്ങി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ