2020, ജനുവരി 18, ശനിയാഴ്‌ച
കരുനാഗപ്പള്ളി ഫയർഫോഴ്സിന് ആധുനിക വാഹനം
കരുനാഗപ്പള്ളി ഫയർ ഫോഴ്‌സ് യൂണിറ്റിന് പുതിയതായി ഒരു ആധുനിക വാട്ടർ ടെൻഡർ യൂണിറ്റ് കൂടി അനുവദിച്ചു.
5000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ളതാണ് പുതിയ വാഹനം. റോഡപകടങ്ങളിലും മറ്റും എമർജൻസി എക്സിറ്ററായും മറ്റും ഉപയോഗിക്കാൻ കഴിയുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ ഉപകരണത്തിന് 48 ലക്ഷത്തോളമാണ് വില.
സംസ്ഥാനത്ത് 15 വാട്ടർ ടെൻഡർ യൂണിറ്റുകളാണ് പുതിയതായി വാങ്ങിയത്. ഇതിൽ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയ്ക്ക് മാത്രമാണ് പുതിയ വാഹനം അനുവദിച്ചിട്ടുള്ളത്.
കരുനാഗപ്പള്ളിയിൽ നിലവിലുള്ള വാട്ടർ ടെൻഡർ യൂണിറ്റുകൾക്ക് 4500 വരെ ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയാണ് ഉള്ളത്.
വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ആർ രാമചന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു. ജില്ലാ ഫയർ ഓഫീസർ ഹരികുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ ഇ സീനത്ത്,സ്റ്റേഷൻ ഓഫീസർ സുരേഷ്, നഗരസഭാ കൗൻസിലർ എൻ സി ശ്രീകുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി, സിവിൽ ഡിഫൻസ് സേനാംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
കടപ്പാട്: കരുനാഗപ്പള്ളി FB പേജ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ