126 ഗ്രാം പവൻ തൂക്കംവരുന്ന വേൽ, 20 ഗ്രാം തൂക്കമുള്ള രണ്ട് നെക്ലേസുകൾ, 10 ഗ്രാമിലധികം തൂക്കം വരുന്ന സ്വർണ പൊട്ട്, 30000 രൂപയോളം വിലവരുന്ന വെള്ളി വിളക്ക് എന്നിവയാണ് മോഷണം പോയത്. എസിപി വിദ്യാധരൻ, എസ്.ഐ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തി. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാത്രി പൂജകൾക്കുശേഷം ആടയാഭരണങ്ങൾ അഴിച്ചു ശ്രീകോവിലിനുള്ളിൽ വശത്തെ പീഠത്തിൽ വച്ച് ശ്രീകോവിൽ പൂട്ടിയാണ് മേൽശാന്തി പോകുന്നത്. ഈ താക്കോൽ തിടപ്പള്ളിയിലെ മുറിയിൽ സൂക്ഷിച്ച് ഈ മുറി പൂട്ടി ക്ഷേത്രത്തിനുള്ളിൽ ഒരുഭാഗത്ത് വെക്കുകയാണ് പതിവ്. ഇന്നലെ പുലർച്ചെ നാലോടെ മേൽശാന്തി ഗോപിനാഥൻ എത്തി പതിവുപോലെ ക്ഷേത്രം തുറന്നു നിർമ്മാല്യ പൂജ നടത്തി. ഒട്ടേറെ ഭക്തരും എത്തിയിരുന്നു. നിർമ്മാല്യ പൂജയ്ക്ക് ശേഷം സഹശാന്തിമാരായ ഹനീഷ്, ശ്യാംകുമാർ എന്നിവരെ ചുമതല ഏൽപ്പിച്ച് മേൽശാന്തി പോകുകയും ചെയ്തു. അഭിഷേകത്തിനു ശേഷം ഹനീഷ് ആടയാഭരണങ്ങൾ അണിയിക്കാൻ നോക്കുമ്പോഴാണ് ഇവ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ മേൽശാന്തിയെയും ക്ഷേത്രഭരണസമിതി പ്രസിഡൻറ് രമേശനെയും സെക്രട്ടറി വിജിയെയും വിവരമറിയിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ക്ഷേത്രഭരണസമിതി ഓഫീസിലും മോഷണ ശ്രമം നടന്നിരുന്നു. അന്ന് ക്ഷേത്രത്തിലെ സ്വർണ്ണകിരീടം ഉൾപ്പെടെയുള്ളവ ഓഫീസിൽ ഉണ്ടായിരുന്നു. ഓഫീസിന്റെ ഗ്ലാസുകൾ പൊട്ടിക്കുകയും മുളകുപൊടി വിതറുകയും ചെയ്തെങ്കിലും അന്ന് ഒന്നും നഷ്ടപ്പെട്ടില്ല.
ക്ഷേത്രത്തിൽ ഡോഗ് സ്കോഡ് പരിശോദന നടത്തുന്നു Pic Credit: ദേശാാഭിമാനി പത്രം |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ