FROM ALAAPAD VILLAGE

2019, ഏപ്രിൽ 28, ഞായറാഴ്‌ച

ശ്രായിക്കാട് ശ്രീ പശ്ചിമേശ്വരം ക്ഷേത്രത്തിലെ മേടം രോഹിണി മഹോത്സവത്തിന് തുടക്കമായി

ശ്രായിക്കാട് പശ്ചിമേശ്വരം ക്ഷേത്രത്തിലെ മേടം രോഹിണി ഉത്സവം ഏപ്രിൽ 28 ന് ആരംഭിച്ച് മെയ് 7 സമാപിക്കും.
ഏപ്രിൽ 28 ഞായാറാഴ്ച വൈകിട്ട് 6.30നും 7.30 നും മധ്യേ ക്ഷേത്രംതന്ത്രി അശോക് ശൂലപാണിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറും. 9.30 ന് തോറ്റംപാട്ട് ആരംഭിക്കും. ദിവസവും ഗണപതിഹോമം, ശ്രീഭൂതബലി, ഭാഗവതപാരായണം, കഞ്ഞിസദ്യ, നവകം, പഞ്ചഗവ്യം, സോപാനസംഗീതം, തോറ്റംപാട്ട്, കാഴ്ചശീവേലി, തുടങ്ങിയവ നടക്കും.

എപ്രിൽ 28 ഒന്നാം ഉത്സവം, രാത്രി 9.30 ന് മെഗാഷോ.

ഏപ്രിൽ 29 രണ്ടാം ഉത്സവം, വൈകിട്ട് അഞ്ചിന് വലിയഴീക്കൽ വിശ്വംഭരന്റെ പ്രഭാഷണം. 9.30 ന് നൃത്തസന്ധ്യ

ഏപ്രിൽ 30 മൂന്നാം ഉത്സവം,രാത്രി ഏഴിന് തിരുമുടി എഴുന്നള്ളത്ത്.

മെയ് 1 നാലാം ഉത്സവം, വൈകിട്ട് അഞ്ചിന് കിരൺ യശോധരന്റെ പ്രഭാഷണം, 9.30 ന് നൃത്തരാവ്.

മെയ് 2 അഞ്ചാം ഉത്സവം, 9.30 ന് ഉത്സവബലി, 12 ന് അന്നദാനം, വൈകിട്ട് അഞ്ചിന് നടക്കുന്ന അനുമോദന സമ്മേളനം ധീവരസഭ സംസ്ഥാന പ്രസിഡൻറ് കെ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അരയജനകരയോഗം പ്രസിഡൻറ് കെ.ദേവരാജൻ അധ്യക്ഷനാകും. രാത്രി 10 ന് ഗാനമേള.
മെയ് 3 ആറാം ഉത്സവം, ഉച്ചയ്ക്ക് വിവാഹസദ്യ, വൈകിട്ട് അഞ്ചിന് പട്ടുംതാലിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയും മാലവയ്പ് ഘോഷയാത്രയും, 7 മണിക്ക് ചെണ്ടമേളം അരങ്ങേറ്റം, രാത്രി 8.30 ന് മാലവയ്പ്, പട്ടുംതാലിയും സമർപ്പണം.

മെയ് 4 ഏഴാം ഉത്സവം, ഉച്ചയ്ക്ക് 12 ന് അന്നദാനം, 7 മണിക്ക് തിരുമുടി എഴുന്നള്ളത്ത്, കുട്ടൻശാന്തികളുടെ പ്രഭാഷണം.

മെയ് 5 എട്ടാം ഉത്സവം, ഉച്ചയ്ക്ക് 12ന് അന്നദാനം, 6.30 ന് നൂറുംപാലും, 7 ന് ഭക്തിഗാനസുധ, രാത്രി 10 മണിക്ക് ഗാനമേള.
മെയ് 6 ഒൻപതാം ഉത്സവം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 6.30 ന് സ്നേഹ താലപ്പൊലി, രാത്രി 9 ന് നൃത്തം, 10 മണിക്ക് പള്ളിവേട്ട.

മെയ് 7 പത്താം ഉത്സവം, രാവിലെ 8.30 ന് പൊങ്കാല, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 5 മണിക്ക് പകൽ കാഴ്ച, 9.30 ന് ആറാട്ട് പുറപ്പാട്, കൊടിയിറക്ക്,കുരുതി, മംഗളപൂജ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Trending

പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീക്ഷേത്ര സമർപ്പണം നടത്തി

പുനപ്രതിഷ്ഠാ കർമ്മം നടന്ന പണ്ടാരത്തുരുത്ത് ശ്രീ മുക്കുംപുഴ ദേവീക്ഷേത്രത്തിന്റെ സമർപ്പണം ഭദ്രദീപം തെളിയിച്ചുകൊണ്ട് നിരഞ്ജർ പീഠാധീശ്വർ സ്വാമി ...