FROM ALAAPAD VILLAGE

2019, ഏപ്രിൽ 26, വെള്ളിയാഴ്‌ച

അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ കാണാതായി

അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്നംഗ വിദ്യാർത്ഥിസംഘത്തിലെ രണ്ടുപേരെ കടൽ തിരയിൽപ്പെട്ട് കാണാതായി. ഒരാളെ ലൈഫ്ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബി.ജെ.എസ്.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

ഓച്ചിറ കുറുങ്ങപ്പള്ളി സ്വദേശികളായ തയ്യിൽ പ്രഭാകരന്റെ മകൻ സച്ചിൻ (16), അയൽവാസി കുമ്പഴ തെക്കതിൽ ചന്ദ്രബാബുവിന്റെ മകൻ നിഥിൻ (16) എന്നിവരെയാണ് കാണാതായത്. കൂടെ ഇറങ്ങിയ കുറുങ്ങപ്പള്ളിൽ വാഴുവേലിൽ മേക്കതിൽ വിഷ്ണുവിനെ ലൈഫ് ഗാർഡുകളും നാട്ടുകാരും ചേർന്ന് രക്ഷിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിഥിൻ പ്ലസ് വണ്ണിലെയും സച്ചിൻ പത്താം ക്ലാസിലെയും പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ഇന്നലെ 2.15 ന് ആയിരുന്നു സംഭവം. അഞ്ചംഗ സംഘമാണ് ബീച്ചിൽ എത്തിയത്. രണ്ടുപേർ കടലിൽ ഇറങ്ങിയില്ല.കടലിൽ നിന്നും വിദ്യാർഥികളെ രക്ഷിക്കാൻ ലൈഫ് ഗാർഡ് എസ്.സതീഷ് ശ്രമിക്കുന്നതിനിടെ രണ്ടുപേർ കൂറ്റൻ തിരമാലയിൽ പെടുകയായിരുന്നു.

രണ്ടു ദിവസമായി അഴീക്കൽ ആലപ്പാട് ഭാഗത്ത് ശക്തമായ വേലിയേറ്റം അനുഭവപ്പെടുന്നുണ്ട്. മറൈൻ എൻഫോഴ്സ്മെന്റും ഫിഷറീസ് വകുപ്പിന്റെ ബോട്ടും രണ്ടു മണിക്കൂറോളം ഇന്നലെ തിരച്ചിൽ നടത്തി. ഇന്നും തിരച്ചിൽ പുനരാരംഭിക്കും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Trending

പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീക്ഷേത്ര സമർപ്പണം നടത്തി

പുനപ്രതിഷ്ഠാ കർമ്മം നടന്ന പണ്ടാരത്തുരുത്ത് ശ്രീ മുക്കുംപുഴ ദേവീക്ഷേത്രത്തിന്റെ സമർപ്പണം ഭദ്രദീപം തെളിയിച്ചുകൊണ്ട് നിരഞ്ജർ പീഠാധീശ്വർ സ്വാമി ...