പറയകടവ് ശ്രീ പൊന്നാഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മീനം അശ്വതി മഹോത്സവം 2019 മാർച്ച് 28ന് തുടങ്ങി 2019 ഏപ്രിൽ 6 ന് അശ്വതി പൊങ്കാല, തിരുആറാട്ട്, താലപ്പൊലി എന്നിവയോടു കൂടി പര്യവസാനിക്കുന്നു.
എല്ലാ ദിവസവും 12 മണിക്ക് സമൂഹസദ്യ രാത്രി 8 മണിക്ക് രാത്രി ഭക്ഷണം
മാർച്ച് 28 വ്യാഴം രാത്രി 7 കഴികെ 7.30 ന് അകമുള്ള കന്നിരാശി ശുഭമുഹൂർത്തത്തിൽ തൃക്കൊടിയേറ്റ്.രാത്രി 8.30 ന് കൊച്ചി പാണ്ഡവാസ് അവതരിപ്പിക്കുന്ന പെരുന്തലയാട്ടം, നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും
മാർച്ച് 29 വെള്ളി രാത്രി 9 ന് സിനിമാറ്റിക് ഡാൻസ്, അവതരണം- ഡയമണ്ട് ഗേൾസ്
മാർച്ച് 30 ശനി രാത്രി 8.30 ന് താലപ്പൊലി എഴുന്നുള്ളത്. 9.30 ന് നൃത്തസന്ധ്യ, അവതരണം- ശിവപാർവ്വതി കലാക്ഷേത്ര
മാർച്ച് 31 ഞായർ നട തുറന്നിരിക്കുന്ന സമയങ്ങളിൽ ശിവശക്തി ദീപം, രാത്രി 9.30 ന് നടനവിസ്മയം, അവതരണം- ശ്രീ ബാലമുരുക ഗ്രൂപ്പ് ഓഫ് ഡാൻസ്, ആലപ്പാട്
ഏപ്രിൽ 1 തിങ്കൾ രാവിലെ പതിനൊന്ന് മണിക്ക് പൂമൂടൽ. രാത്രി 8.30 ന് ഡാൻസ് ഓഫ് ഡാർക്കിനസ്
ഏപ്രിൽ 2 ചൊവ്വ വൈകിട്ട് അഞ്ച് മണിക്ക് പൊതുസമ്മേളനവും അവാർഡ്ദാനവും.എസ്.എസ്.വി.കരയോഗം പ്രസിഡന്റ് കെ.ശരത്ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ആർ.രാമചന്ദ്രൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.അഖിലകേരള ധീവരസഭാ പ്രസിഡൻറ് കെ.കെ.രാധാകൃഷണൻ മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നിർവ്വഹിക്കും. അതോടൊപ്പം പ്രളയദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിക്കും. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സെലീന ആശംസപ്രസംഗം നടത്തും. രാത്രി 8.30 ന് നാടകം: പൊട്ടൻ. അവതരണം; യൗവ്വന ഡ്രാമാവിഷൻ
ഏപ്രിൽ 3 ബുധൻ രാത്രി 9 മണി മുതൽ ഗാനമേള, അവതരണം; കണ്ണൂർ ഹൈബീറ്റ്സ് ഹൈബീറ്റ്സിന്റെ ഒരു പെർഫോമൻസ് കാണൂ
ഏപ്രിൽ 4 വ്യാഴം വൈകിട്ട് 6 ന് അശ്വതിദ്വീപം. രാത്രി 9 മണി മുതൽ ഗാനമേള, അവതരണം; തൊടുപുഴ ലോഗോ ബീറ്റ്സ്
ഏപ്രിൽ 5 വെള്ളി വൈകിട്ട് 4 മണിക്ക് ഏഴാമത് അഷ്ടമംഗല്യഘോഷയാത്ര രാത്രി 9 മണിക്ക് പള്ളിവേട്ട പുറപ്പാട്
ഏപ്രിൽ 6 ശനി രാവിലെ 9.30 ന് അശ്വതിപൊങ്കാല. പൊങ്കാലയ്ക്ക് ഭദ്രദീപം തെളിയിക്കുന്നത് ഫ്‌ളവേഴ്സ് ടോപ്പ് സിംഗർ ഫെയിം ആദിത്യൻ.
ആദിത്യന്റെ ഗാനം കേൾക്കൂ വൈകിട്ട് 3.30 മുതൽ പറയകടവിന്റെ വടക്ക് ഭാഗത്ത് നിന്നും ആരംഭിക്കുന്ന പറയകടവ് പൂരം. രാത്രി 7.30 ന് തിരു ആറാട്ട്. രാത്രി 10 ന് തീയാട്ടക്കളം - നാടൻപാട്ടും കളിയരങ്ങും, അവതരണം; കൊല്ലം നാട്ടുമൊഴി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ