പണ്ടാരത്തുരുത്ത് മൂക്കുംപുഴ ദേവി ക്ഷേത്രത്തിൽ മകരഭരണി ഉത്സവം ഇന്ന് (ഫെബ്രുവരി 3) തുടങ്ങി 12 ന് സമാപിക്കും.
ഇന്ന് 7.45 ന് സർവ്വൈശ്വര്യപൂജ. തുടർന്ന്, ഭജനത്തിനായി എത്തിയവർ കുടിലുകളിൽ ദീപം തെളിക്കും. 9 ന് കലവറ നിറയ്ക്കൽ ചടങ്ങിന് വി.പ്രഭാകരൻ ദീപം തെളിയിക്കുകയും ദ്രവ്യസമർപ്പണം നടത്തുകയും ചെയ്യും. 9-ന് നവകം, പഞ്ചഗവ്യം, 9.30 ന് നേത്രപരിശോധനാ ക്യാമ്പ്, 10ന് തോറ്റംപാട്ട്. 11 ന് പ്രഭാഷണം, 12.30 ന് അന്നദാനം
3.30 ന് ഉത്സവാഘോഷസമ്മേളനം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ധീവരസഭ സംസ്ഥാന പ്രസിഡണ്ട് കെ.കെ.രാധാകൃഷ്ണൻ അധ്യക്ഷനായിരിക്കും
ആദരിക്കൽ ചടങ്ങ് കരയോഗം പ്രസിഡൻറ് ബി.മണിവർണനും പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ് ഡോക്യുമെൻററി പ്രദർശനം തഹസിൽദാർ സാജിതാ ബീഗവും അവാർഡുകളുടെ വിതരണം ധീവരസഭ ജില്ലാ പ്രസിഡൻറ് എം.വത്സലനും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സെലീനയും നിർവഹിക്കും.
ദിവസവും തോറ്റംപാട്ട്, കാഴ്ച ശീവേലി, വിളക്കെഴുന്നുള്ളത്ത് തുടങ്ങിയവ നടക്കും.
ഫെബ്രുവരി അഞ്ചിന് 10.30 ന് സർവ്വകാര്യസിദ്ധിപൂജ, 3 ന് പ്രഭാഷണം 9 ന് നൃത്തപരിപാടി.
ഫെബ്രുവരി ആറിന് 10 ന് നേത്രപരിശോധനാ ക്യാമ്പ്, 8 ന് കലാപരിപാടികൾ.
ഫെബ്രുവരി ഏഴിന് 8 നും 9 നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ശ്രീകോവിലിൻറെ ഉത്തരം വയ്പ്, 9ന് ഹോമിയോ മെഡിക്കൽ ക്യാമ്പ്, 12ന് പ്രഭാഷണം, 9 ന് നാടകം .
ഫെബ്രുവരി എട്ടിനു വൈകിട്ട് 4ന് പടനായർകുളങ്ങര മഹാദേവർ ക്ഷേത്രത്തിൽ നിന്നും മാലവയ്പ് ഘോഷയാത്ര ആരംഭിച്ചു ക്ഷേത്രത്തിലെത്തി മാലവയ്പ് ചടങ്ങ് നടക്കും.
ഫെബ്രുവരി ഒൻപതിന് 12ന് പ്രഭാഷണം, 7 ന് സർപ്പബലിയും നൂറുംപാലും, രാത്രി എട്ടിന് നൃത്തം.
ഫെബ്രുവരി പത്തിന് 8ന് മഹാമൃത്യുഞ്ജയഹോമം, 9 ന് നൃത്തം.
ഫെബ്രുവരി പതിനൊന്നിന് 9ന് അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ ഭക്തിഗാനസുധ, 11.30ന് പ്രഭാഷണം. 12ന് മീനൂട്ട്, 6.30ന് അശ്വതി ദീപക്കാഴ്ച, 8ന് സേവ, 9ന് നൃത്തം.
ഫെബ്രുവരി പന്ത്രണ്ട് 8.30ന് സർവ്വകാര്യസിദ്ധി പൂജ, 8.30 ന് പൊങ്കാല,3ന് പകൽകാഴ്ച, 8.15ന് താലപ്പൊലി, ഗുരുസി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ