FROM ALAAPAD VILLAGE

2019, ജനുവരി 8, ചൊവ്വാഴ്ച

അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പന്തളം കുളനട കൈപ്പുഴ നോർത്ത് ബിബിൻ വില്ലയിൽ ബാബു വർഗീസിന്റെയും സിസിലിയുടെയും മകൻ ബിബിൻ ബാബുവി(19)ന്റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം 3.20ന് ബീച്ചിനു സമീപത്തു നിന്നു ലൈഫ് ഗാർഡുകൾ കണ്ടെത്തിയത്.


ഞായറാഴ്ച 6.30നു കുളിക്കാനിറങ്ങിയ ബിബിനും 2 സുഹൃത്തുക്കളും തിരയിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു.ലൈഫ് ഗാർഡുകളും തീരദേശ പൊലീസും മറൈൻ എൻഫോഴ്മെന്റും രാത്രി കടലിൽ തിരച്ചിൽ നടത്തിയിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Trending

പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീക്ഷേത്ര സമർപ്പണം നടത്തി

പുനപ്രതിഷ്ഠാ കർമ്മം നടന്ന പണ്ടാരത്തുരുത്ത് ശ്രീ മുക്കുംപുഴ ദേവീക്ഷേത്രത്തിന്റെ സമർപ്പണം ഭദ്രദീപം തെളിയിച്ചുകൊണ്ട് നിരഞ്ജർ പീഠാധീശ്വർ സ്വാമി ...