പതിറ്റാണ്ടുകളായി ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിൽ നിന്നും കാൽനടയായി ശബരിമലയിലേക്ക് പദയാത്ര നടത്തി വരുന്ന അയ്യപ്പസേവാസംഘം പൂക്കോട്ട് ക്ഷേത്രം യൂണിറ്റ്, യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ഈ വർഷം മല ചവിട്ടുന്നില്ലെന്ന് തീരുമാനിച്ചു.
എല്ലാ വർഷവും ഏകദേശം 150 അയ്യപ്പന്മാരാണ് അഴീക്കലിൽ നിന്നും പദയാത്രയായി പന്തളത്ത് എത്തി അവിടെ നിന്നും തിരുവാഭരണ ഘോഷയാത്രയ്ക്ക് ഒപ്പം ശബരിമലയിൽ എത്തിയിരുന്നത്. എല്ലാ അയ്യപ്പൻമാരും വൃശ്ചികം ഒന്നുമുതൽ വ്രതവും ആരംഭിച്ചിരുന്നു.
ഈ മാസം പത്തിന് അഴീക്കലിൽ നിന്നും കെട്ടുനിറച്ച് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി അവിടെ കെട്ട് സമർപ്പിച്ച് വ്രതം അവസാനിപ്പിക്കുമെന്ന് യൂണിറ്റ് ഭാരവാഹികളായ പി.ജയരാജ്, വി.സുകു എന്നിവർ അറിയിച്ചു.
സ്ത്രീ പ്രവേശനത്തിനെതിരെ സേവ് ശബരിമലയുടെ നേതൃത്വത്തിൽ അഴീക്കലിൽ ഇന്നലെപ്രാർത്ഥന പദയാത്രയും നടത്തിയിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ