FROM ALAAPAD VILLAGE

2019, ജനുവരി 9, ബുധനാഴ്‌ച

പണ്ടാരതുരുത്ത് പ്രബോധിനി ഗ്രന്ഥശാലയുടെ സാഹിത്യ പുരസ്ക്കാരദാന ചടങ്ങ് ജനുവരി 13 ഞായറാഴ്ച

ആലപ്പാടിന്റെ സാഹിത്യ സാംസ്ക്കാരിക ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമുള്ള പണ്ടാരതുരുത്ത് പ്രബോധിനി ഗ്രന്ഥശാലയുടെ ഇത്തവണത്തെ സാഹിത്യ പുരസ്ക്കാരദാന ചടങ്ങ് ജനുവരി 13 ഞായറാഴ്ച പ്രബോധിനി നഗറിൽ നടക്കും.

സാംസ്ക്കാരിക ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ബഹു.കേരളാ വനംവകുപ്പ് മന്ത്രി ശ്രീ.രാജു. കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ.രാമചന്ദ്രൻ അദ്ധ്യക്ഷൻ ആകുന്ന ചടങ്ങിൽ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാല സുദീർഘമായ 78 സംവൽസരങ്ങൾ പിന്നിടുന്ന ഈ സുവർണ്ണ വേളയിൽ മൂന്നാമത് പ്രബോധിനി സാഹിത്യ പുരസ്ക്കാരം ലഭിച്ചത്‌ മലയാളത്തിലെ മികച്ച സാഹിത്യ പ്രതിഭകളിൽ ഒരാളായ ശ്രീ.പ്രഭാവർമ്മയുടെ കനൽച്ചിലമ്പ് എന്ന കൃതിക്കാണ്.10,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Trending

പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീക്ഷേത്ര സമർപ്പണം നടത്തി

പുനപ്രതിഷ്ഠാ കർമ്മം നടന്ന പണ്ടാരത്തുരുത്ത് ശ്രീ മുക്കുംപുഴ ദേവീക്ഷേത്രത്തിന്റെ സമർപ്പണം ഭദ്രദീപം തെളിയിച്ചുകൊണ്ട് നിരഞ്ജർ പീഠാധീശ്വർ സ്വാമി ...